ഇന്ത്യന്‍ സിനിമയെ ഇപ്പോള്‍ നയിക്കുന്നത് ഖാന്‍ ത്രയമാണോ? ഈ ചോദ്യം പ്രേക്ഷകര്‍ക്ക് വിടാം. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് വിറ്റു പോകുന്ന ചിത്രങ്ങള്‍ ഖാന്‍ ത്രയങ്ങളുടേത് ആണെന്നതാണ് രണ്ട് വര്‍ഷമായി കണ്ട് വരുന്ന പ്രവണത. 2008 ലെ രണ്ടാം മാസം തന്നെ ഇക്കാര്യത്തില്‍ സര്‍വ്വകാല റെക്കോഡ് ഇട്ടിരിക്കുന്നത് ഖാന്‍ ത്രങ്ങളിലെ രണ്ടാമന്‍ അമീറാണ്.
അമീറിന്‍റെ പുതിയ ചിത്രമായ ഗജിനിയുടെ വിതരണാവകാശം വിറ്റത് 90 കോടിക്കാണെന്നാണ് ബോളീവുഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്രം വില്‍ക്കുന്ന കാര്യത്തില്‍ അമീര്‍ നായകനാകുന്ന ഹിന്ദി ഗജിനി സര്‍വ്വകാല റെക്കോഡ് ഇട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 73 കോടി രൂപയ്‌ക്ക് വിറ്റ ഷാരൂഖിന്‍റെ എല്ലാമായ ‘ഒം ശാന്തി ഓം’ ആയിരുന്നു ഇതുവരെ കൂടുതല്‍ തുകയ്‌ക്ക് വിറ്റ ബോളീവുഡ് ചിത്രം.
വിപണിയില്‍ ലഭ്യമായിരിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യന്‍ വിതരണക്കാരിലെ വമ്പന്‍മാരായ ഇന്ത്യന്‍ ഫിലിം കമ്പനി ആഭ്യന്തര വിപണിയിലെ വിതരണാവകാശം സ്വന്തമാക്കിയത് 50 കോടിക്കായിരുന്നു. ഇന്ത്യയ്‌ക്ക് പുറത്തുള്ള വിതരണം, സാറ്റലൈറ്റ് അവകാശം, ഓഡിയോ, വീഡിയോ, എന്നിവയിലൂടെ മറ്റൊരു 40 കോടി രൂപയും ചിത്രം സ്വന്തമാക്കി.
വിതരണാവകാശം വന്‍തുകയ്‌ക്ക് വിറ്റു പോയ ഓം ശാന്തി ഓം പുറത്ത് വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. റെക്കോഡ് തുകയ്‌ക്ക് അടുത്ത ചിത്രവും പോയി. തമിഴില്‍ സൂര്യ നായകനായി അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ഗജിനി. ഇതിന്‍റെ ഹിന്ദി പതിപ്പില്‍ മലയാളനടി അസിനും ജിഹാഖാനുമാണ് അമീര്‍ഖാന് നായികമാരാകുന്നത്.
ബോളീവുഡിന്‍റെ ചരിത്രത്റ്റില്‍ തന്നെ ഏറ്റവും വലിയകരാറാണിതെന്ന് നിര്‍മ്മാതാവ് അല്ലു അരവിന്ദ് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ഫിലിം കമ്പനിയുടെ സന്ദീപ് ഭാര്‍ഗ്ഗവ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വെല്‍ക്കവും ജബ് വീ മെറ്റും വിതരണത്തിനെടുത്ത ഇന്ത്യന്‍ ഫിലിം കമ്പനി ഗജനിക്ക് പുറമെ സിംഗ് ഈസ് കിംഗും വിതരണം എടുത്തിരിക്കുകയാണ്. 2008 ദീപാവലിക്ക് ശേഷമേ അമീര്‍ഖാന്‍റെ ഗജിനി പുറത്തു വരാന്‍ സാധ്യതയുള്ളൂ.
|