സി ബി എസ് ഇ പരീക്ഷാചോദ്യങ്ങള്‍ പരിഷ്ക്കാരത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കാല രീതികളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വിദ്യാര്‍ത്ഥികളുടെ പൊതുകാര്യങ്ങളിലെ അറിവിന്‍റെ ശേഷി കൂടി അളക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുന്നതെന്ന് സി ബി എസ് സി ഉന്നതാധികാരികള്‍ വ്യക്തമാക്കി.
പുതിയ പരീക്ഷാ ചോദ്യങ്ങളിലെ 20 ശതമാനം ചോദ്യങ്ങള്‍ ഇത്തരത്തില്‍ ഉള്ളതായിരിക്കും. 20 ശതമാനം ചോദ്യങ്ങള്‍ അനലിറ്റിക്കല്‍ വിഭാഗത്തില്‍ നിന്നുള്ളാതായിരിക്കുമെന്ന് സി ബി എസ് ഇ ചെയര്‍മാന്‍ അശോക് ഗാംഗുലി വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനു തുടങ്ങുന്ന പരീക്ഷയ്‌ക്ക് മുമ്പ് തന്നെ ഇക്കാര്യത്തിലെ പ്രഖ്യാപനം വരും. ഗംഗുലി പറഞ്ഞു.
നല്‍കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കി ശീലിച്ച പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി പൊതു കാര്യങ്ങളെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ആവഗാഹം അളക്കാനാകുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയും വിമര്‍ശന ബുദ്ധിയും ഉണ്ടെങ്കില്‍ മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനാകൂ. ഈ രീതി കുട്ടികളിലെ ഗൌരവചിന്ത വളര്‍ത്തുമെന്നതാണ് പ്രതീക്ഷ.
മിടുക്കരിലെ മിടുക്കരെ കണ്ടെത്തുന്നതാണ് ഈ രീതി. ഈ പരീക്ഷാരീതിയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ തികച്ചും മിടുക്കന്‍മാര്‍ തന്നെയായിരിക്കുമെന്നും ബോര്‍ഡ് കരുതുന്നു. പുതിയ രീതി അനുസരിച്ച് 10 ശതമാനം ചെറിയ ചോദ്യാത്തരങ്ങളും 20 ശതമാനം പൊതുകാര്യങ്ങളെ കുറിച്ചുള്ള ആവഗാഹവും ബാക്കിയെല്ലാം പഴയതു പോലെയും ആയിരിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.
|