ഇന്ത്യന്‍ സംസ്ഥാനമായ ഒറീസ എച്ച്‌ഐവി ബാധിതരുടെ കാര്യത്തില്‍ പുതിയൊരു സമീപനം കാഴ്ച വയ്ക്കുന്നു. ഒറീസ എച്ച്‌ഐവി ബാധിതര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാവുന്നു. ‘മധു ബാബു പെന്‍ഷന്‍ യോജന‘ പദ്ധതി പ്രകാരമാണ് എച്ച്‌ഐവി ബാധിതര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്.
ഒറീസയില്‍ മൊത്തം 6132 എച്ച്‌ഐവി ബാധിതരുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം എച്ച്‌ഐവി ബാധിച്ചവര്‍ക്ക് ഓരോ മാസവും 200 രൂപ പെന്‍ഷനായി ലഭിക്കും. ദ്രോം ഗഞ്ചം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്.
എയിഡ്സ് മൂലം മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് അടിയന്തരമായി വിധവാ പെന്‍ഷന്‍ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
യു.എന്‍ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ രണ്ട് ദശലക്ഷത്തിനും മൂന്ന് ദശലക്ഷത്തിനും ഇടയില്‍ എച്ച്‌ഐവി ബാധിതരുണ്ട്. ഇന്ത്യയില്‍ 1986 ലാണ് ആദ്യമായി എയ്‌ഡസ് റിപ്പോര്‍ട്ട് ചെയ്തത്.
|