പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുലികള്‍ക്കെതിരെ കരുണാനിധി
WD
പുലികള്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി രംഗത്ത്. തമിഴ്‌നാട്ടില്‍ എല്‍.ടി.ടിഇയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കരുണാനിധി പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ എല്‍.ടി.ടിഇ ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയാണെന്ന കേന്ദ്ര ധന മന്ത്രി പി.ചിദംബരത്തിന്‍റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം പുലികള്‍ക്കെതിരെ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ 20 മാസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ 11 എല്‍.ടി.ടി.ഇ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു.

എല്‍.ടി.ടി.ഇ യോട് ഡി.എം.കെ സര്‍ക്കാര്‍ പ്രകടിപ്പിച്ച മൃദു സമീപനം അവരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയായിരുന്നു. ഡി.എം.കെ സര്‍ക്കാരിന്‍റെ സമീപനത്തിനെതിരെ എ.ഐ.എ.ഡി.എം.കെ മേധാവി ജയലളിതയും കോണ്‍ഗ്രസ്സും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എല്‍.ടി.ടി.ഇ നേതാവായ തമിഴ്‌ശെല്‍‌വന്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് കരുണാനിധി കവിതയെഴുതിയത് വിവാദമായിരുന്നു. പുലികള്‍ക്കെതിരെയുള്ള ആക്രമണം ശ്രീലങ്കന്‍ സേന ശക്തമാക്കിയതിനെ തുടര്‍ന്ന് അവര്‍ തമിഴ്‌നാട്ടിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍
രാജ് ദേശ വിരുദ്ധന്‍: ലാലു
മുംബൈയില്‍ കനത്ത സുരക്ഷ
ജപ്പാന് ഇന്ത്യന്‍ ഗണിത അദ്ധ്യാപകരെ മതി!
ആക്രമണം: ബിഗ് ബി ഷൂട്ടിംഗ് നിര്‍ത്തി
നക്‍സല്‍: സേനയെ വിന്യസിപ്പിക്കില്ല
ഇന്ധന വിലവര്‍ദ്ധന:യോഗം മാറ്റി