പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജ് ‌താക്കറെ ചെകുത്താന്‍: നിതീഷ്
മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ ചെകുത്താനാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഉത്തരേന്ത്യക്കാരെക്കുറിച്ചും അവരുടെ ഛാട്ട് ഉത്സവത്തെക്കുറിച്ചും രാജ് താക്കറെ മോശമായി സംസാരിച്ചതാണ് അദ്ദേഹത്തെ ചെകുത്താനാണെന്ന് വിളിക്കുവാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്.

‘രാജ് താക്കറെ ഒരു ചെകുത്താനാണ്. ജനങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുക വഴി ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്‘-നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനും പാറ്റ്‌ന ഹൈക്കോടതിയില്‍ രാജ് താക്കറെയ്ക്ക് എതിരെ രണ്ട് പരാതികള്‍ വെള്ളിയാഴ്‌ച സമര്‍പ്പിക്കപ്പെട്ടു.

തിങ്കളാഴ്ചയൊ ചൊവ്വാഴ്‌ചയൊ ഈ കേസിന്‍റെ വാദം നടക്കുമെന്നാണ് സൂചന . ഈ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാജ് ‌താക്കറെക്ക് മൂന്ന് വര്‍ഷം തടവ് ലഭിക്കും.

ബീഹാര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഉത്സവമായ ഛാട്ട് ഒരു നാടകമാണെന്ന് രാജ് ‌താക്കറെ പറഞ്ഞത് ബീഹാറികളെ ചൊടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബീഹാറികള്‍ പ്രതിഷേധ റാലികള്‍ നടത്തുകയും രാജ് താക്കറെയുടെ കോലങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.

ബീഹാറില്‍ സൂര്യ ദേവന്‍റെ പ്രീതിക്കായി നടത്തുന്ന പൂജയാണ് ഛാട്ട് ഉത്സവമെന്ന പേരില്‍ അറിയപ്പെടുന്നത്.
കൂടുതല്‍
കരാര്‍‍ പരാജയമായാല്‍ ഇന്ത്യ ഒറ്റപ്പെടും
പുകവലി: ഷാരൂഖിന് മാറ്റം
അസമില്‍ പക്ഷിപ്പനി
കെട്ടിടം തകര്‍ന്ന് അഹമ്മദാബാദില്‍ 12 മരണം
യു പി: കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ഷിര്‍ദ്ദിയില്‍ റെക്കാഡ് വരുമാനം