പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയുമായി ബന്ധം ശക്തമാക്കും:റഷ്യ
ഇന്ത്യയുമായി തന്ത്രപ്രധാനമായ ബന്ധം ശക്തമാക്കുമെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്ക് റിപ്പബ്ലിക് ദിന ആശംസയേകിയ റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനാണ് ഇത് പറഞ്ഞത്.

‘ഇന്ത്യയുമായിട്ടുള്ള സഹകരണം തുടരും. ഇന്ത്യ രാഷ്‌ട്രീയമായും സാമ്പത്തികമായും മികച്ച കരുത്ത് നേടിയിരിക്കുന്നു. ഇന്ത്യയുമായി എല്ലാ തലത്തിലും ബന്ധം ശക്തിപ്പെടുത്തുവാന്‍ റഷ്യ ആഗ്രഹിക്കുന്നു‘;പുട്ടിന്‍ പറഞ്ഞു.

2009 ല്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ ഇന്ത്യയും റഷ്യയും നടത്തുമെന്നാണ് കരുതുന്നത്. 2006 ല്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഇരു രാഷ്‌ട്രങ്ങളും ധാരണയിലെത്തിയിരുന്നു. തമിഴ്‌നാട്ടിലെ കൂടംകുളത്ത് നാല് ആണവ റിയാക്‍ടറുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് റഷ്യ ഈയിടെ ഉറപ്പു നല്‍കിയിരുന്നു.

റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ആണവ ഊര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ഇന്ത്യയുമായി ധാരണയിലെത്തിയിരുന്നു. ആണവവിതരണ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയില്‍ അംഗമായ റഷ്യ ഇന്തോ-യു.എസ് ആണവക്കരാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍
ബി.ജെ.പി നിര്‍വാഹസമിതി യോഗം ഇന്ന്
ഗ്രാന്‍ഡ് ഹോട്ടല്‍: തീ നിയന്ത്രണവിധേയം
റിപബ്ലിക് ദിനം ആചരിച്ചു
കശ്മീരില്‍ റിപബ്ലിക്ദിനാഘോഷം സമാധനപരം
കരാറിന് സഭയുടെ അംഗീകാരം വേണ്ട
വാഹനാപകടത്തില്‍ 8 മരണം