പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെക്രട്ടറി ഭീഷണിപ്പെടുത്തി: പ്രവീണ്‍
മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രമോദ് മഹാജനെ അദ്ദേഹത്തിന്‍റെ സെക്രട്ടറി വിവേക് മോയിത്ര ഭീഷണിപ്പെടുത്തിയിരിക്കാമെന്ന് പ്രമോദിന്‍റെ സഹോദരന്‍ പ്രവീണ്‍ മഹാജന്‍.

പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ലഭിച്ച പ്രവീണ്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

അതേസമയം എന്തിനു വേണ്ടി, എങ്ങനെ മോയിത്ര പ്രമോദിനെ ഭീഷണിപ്പെടുത്തിയെന്ന് പ്രവീണ്‍ അപ്പീലില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, പ്രമോദ് മഹാജന്‍റെ അളകനന്ദയെന്ന സ്‌ത്രീയുമായിട്ടുള്ള ബന്ധം എങ്ങനെ മോയിത്ര അറിഞ്ഞുവെന്ന് ചോദിച്ചപ്പോള്‍ പ്രമോദ് മഹാജന്‍ നിശബ്‌ദനായെന്ന് പ്രവീണ്‍ ഹര്‍ജിയില്‍ പറയുന്നു.

തുടര്‍ന്ന് പ്രമോദ് പ്രവീണിന്‍റെ മുന്‍ ഭാര്യയായ സാരംഗിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തി. ആ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്ന് പറഞ്ഞു കൊണ്ട് പ്രവീണ്‍ ടീപ്പോയില്‍ വച്ചിരുന്ന തോക്കെടുത്ത് പോകുവാന്‍ ശ്രമിച്ചു. ഇതേസമയം പ്രമോദ് ഭയന്നു കൊണ്ട് തോക്ക് പിടിച്ചുവാങ്ങുവാന്‍ നോക്കിയപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി പ്രമോദിന് പരുക്കേറ്റു-പ്രവീണ്‍ ഹര്‍ജിയില്‍ പറയുന്നു.
കൂടുതല്‍
ആണവക്കരാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന്
ഫ്രാന്‍സ്:വാണിജ്യബന്ധം ശക്തമാക്കും
സേതുസമുദ്രത്തിനായി ബര്‍ണാല
യുറേനിയം:ഓസ്‌ട്രേലിയ പുന:പരിശോധിക്കും
പക്ഷിപ്പനി:മേഘാലയില്‍ ജാഗ്രത
ലാലുവിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും