ബിജെപി നേതാവ് പ്രമോദ് മഹാജനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവു ശിക്ഷക്കു വിധിക്കപ്പെട്ട അനുജന്‍ പ്രവീണ്‍ മഹാജന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കി. വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതിയില്‍ ജീവപര്യന്തം തടവിനെതിരെ പ്രവീണിന്‍റെ അഭിഭാഷകനായ മുകേഷ് മോഡി അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രമോദ് മഹാജന്‍റെ മരണമൊഴിയും എസ്‌എംഎസ് ഭീഷണിയും സെഷന്‍സ് കോടതി തെറ്റായാണ് അംഗീകരിച്ചത്. അതാണ് വിധിക്കെതിരെ തങ്ങള്‍ അപ്പീല്‍ നല്‍കാന്‍ കാരണമെന്ന് മുകേഷ് മോഡി പറഞ്ഞു.
പ്രമോദ് മഹാജന്‍റെ കൊലപാതകത്തിനു കുറച്ചു ദിവസം മുമ്പാണ് ഭീഷണിപ്പെടുത്തുന്ന എസ്‌എംഎസ് പ്രവീണ്‍ പ്രമോദ് മഹാജന് അയച്ചത്. കോടതി ഇതിനെ പ്രവീണിനെതിരെയുള്ള തെളിവായി കണക്കാക്കിയിരുന്നു.
പ്രമോദ് മഹാജന്‍റെ വസതിയിലെത്തിയ പ്രവീണ്‍ അദ്ദേഹത്തിന് നേര്‍ക്ക് പലതവണ നിറയൊഴിച്ചതായും തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രവീണ്‍ മഹാജന്‍ അയച്ചു എന്നു പറയുന്ന എസ്‌എംഎസ് കെട്ടിച്ചമച്ചതാണെന്ന് മുകേഷ് മോഡി പറഞ്ഞു.
|