പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരസേന ആധുനികവല്‍ക്കരണ നീക്കത്തിലേക്ക്
ഇന്ത്യന്‍ കരസേന കൂടുതല്‍ ആധുനികവല്‍‌ക്കരണം നടത്തുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് കരസേന മേധാവി ദീപക് കപൂര്‍ പറഞ്ഞു. 2008-2009ലെ ബഡ്‌ജറ്റില്‍ കൂടുതല്‍ തുക കരസേനയുടെ ആധുനികവല്‍ക്കരണത്തിന് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ദീപക് കപൂര്‍ പറഞ്ഞു.

എന്‍.സി.സി കേഡറ്റുക്കള്‍ക്കുള്ള റിപ്പബ്ലിക് ദിന ക്യാമ്പിലെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സൈനികരുടെ ക്ഷേമത്തിനായിട്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി ആന്‍റണി ഉറപ്പു നല്‍കിയിട്ടുണ്ട്.

യുദ്ധത്തില്‍ മരിച്ച സൈനികര്‍ക്കുള്ള സ്‌മാരകംഇന്ത്യാഗേറ്റില്‍ പണിയുവാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എടുക്കുമെന്നാണ് പ്രതീക്ഷ. രാഷ്‌ട്രത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്‍.സി.സി കേഡറ്റുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്-ദീപക് കപൂര്‍ പറഞ്ഞു.

ഇന്ത്യന്‍ കരസേനയില്‍ മൊത്തം 2.5 ദശലക്ഷം അംഗങ്ങളുണ്ട്. കരസേനക്ക് മൊത്തം ഏഴ് കമാന്‍റുകളുണ്ട്.
കൂടുതല്‍
ഗോവ:എം.എല്‍.എമാര്‍ പ്രതിഷേധിച്ചു
റുഷ്‌ദി: ഗോദ്‌റജ് വിവാദത്തില്‍
പക്ഷിപ്പനി: കേന്ദ്രം ഇടപെട്ടു
ജെല്ലിക്കെട്ട് ഇന്ന് അവസാനിക്കും
നിയമസഭ സമ്മേളനം നീട്ടാന്‍ ശുപാര്‍ശ
മൂന്നാം മുന്നണി: ശ്രമം മുന്നോട്ട്