പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിദ്യാര്‍ത്ഥിയെ അധ്യാപിക കുത്തി
ഒരു അധ്യാപിക സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തില്‍ കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ചിരാഗ് പ്രൈമറി സ്കൂളിലെ ഷോയബ് ഷരിഫ് എന്ന ഏഴുവയസ്സുകാരനാണ് ആക്രമണത്തിനിരയായത്.

സാജിദ മുഹമ്മദ് ഇസാഖ് എന്ന 31 വയസ്സുകാരി അധ്യാപികയാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിലെ പ്രതി. ഇവര്‍ ഷോയബിനെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പവാര്‍ഗഡിലെ ഒഴിഞ്ഞ ഒരിടത്തേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ ഏഴുവയസ്സുകാരന്‍റെ കഴുത്തില്‍ കത്തിയുപയോഗിച്ച് മൂന്ന് തവണ കുത്തി മുറിവേല്‍പ്പിച്ചു.

സമീപത്ത് കൂടി നടന്ന് പോയവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

സാജിദ കടുത്ത മനോരോഗിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി മനോരോഗ ചികിത്സയ്ക്കായി ഇവര്‍ അവധിയിലായിരുന്നു. ഈയടുത്ത സമയത്താണ് ഇവര്‍ രോഗം ഭേദമായി എന്ന രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും അധ്യാപനം തുടങ്ങിയത്.

സാജിദയ്ക്കെതിരെ ആസാദ് നഗര്‍ പൊലീസ് കേസെടുത്തു. ഇവരെ സര്‍‌വീസില്‍ നിന്ന് പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിക്കുന്നു.

കൂടുതല്‍
രാമസേതു: കേന്ദ്രം കൂടുതല്‍ സമയം തേടി
ഭാരതരത്‌ന സര്‍ക്കാര്‍ കുരുക്കില്‍
സൈന്യത്തിന്‍റെ പേര് ചീത്തയാക്കുന്നു
ഡല്‍ഹി: മൂന്ന് ശ്രീലങ്കക്കാര്‍ അറസ്റ്റില്‍
ബംഗാളിന് ആംനസ്റ്റിയുടെ വിമര്‍ശനം
യു.പി:മൂന്നായി വിഭജിക്കണമെന്ന്