പ്രവാസി ഭാരതീയ ദിവസ് ചൊവ്വാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്‌ഘാടനം ചെയ്യും. മൊറീഷ്യസ് പ്രധാനമന്ത്രി ഡോക്‍ടര്‍ നവീന്‍ചന്ദ്ര രാംഗോലം ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും.
മൂന്നു ദിവസത്തെ യോഗത്തില്‍ ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ആരോഗ്യം, വിദ്യാഭ്യാസം, കച്ചവടം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി സഹകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും.
നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ഗള്‍ഫ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും ഇതിനു പുറമെ യോഗം ചര്‍ച്ച ചെയ്യും. ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടക് സിംഗ് അലുവാലിയ, വാണിജ്യമന്ത്രി വ്യവസായ മന്ത്രി കമല്‍ നാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സിനിമനിര്‍മ്മാതാവും സംവിധായകനുമായ ശേഖര്‍ കപൂര്‍, ദേശീയ വനിതകമ്മീഷന്‍ അദ്ധ്യക്ഷ ഗിരിജ വ്യാസ്, എഴുത്തുകാരനും മുന്‍ യു.എന്‍.അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും.
|