നരേന്ദ്ര മോഡി സര്‍ക്കാരില്‍ പുതിയതായി 18 മന്ത്രിമാരെ കൂടി വെള്ളിയാഴ്‌ച ഉള്‍പ്പെടുത്തി. ഇതില്‍ 10 പേര്‍ പുതുമുഖങ്ങളാണ്. നിതിന്‍ പട്ടേല്‍, ഫക്കീര്‍ വഗേല, ജയനാരായണന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. മുന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന വാജു വാല, രാമന്‍ലാല്‍ വോറ എന്നിവര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അശോക് ഭട്ട്, അനില്‍ പട്ടേല്‍ എന്നിവര്‍ക്ക് മന്ത്രിപദവി നല്‍കിയിട്ടില്ല.
ഇതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 19 ആയി. ഗുജറാത്തില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മോഡി ഡിസംബര്‍ 25 നാണ് സ്ഥാനമേറ്റത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 117 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
മോഡി മണിനഗറില്‍ നിന്ന് 87161 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോണ്‍ഗ്രസിന് 69 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
|