പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കും
PTI
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ചൈന സന്ദര്‍ശിക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ സന്ദര്‍ശനം ജനുവരി 13 ന് ആരംഭിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചര്‍ച്ചകളായിരിക്കും അദ്ദേഹം ചൈനീസ് നേതാക്കളുമായി നടത്തുക.

ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ, പ്രസിഡന്‍റ് ഹൂ ജിന്‍റാവോ എന്നിവരുമായി മന്‍‌മോഹന്‍ സിംഗ് ചര്‍ച്ച നടത്തും. അതേസമയം അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യില്ലെന്നാണ് സൂചന.

ഇന്ത്യയും ചൈനയും 2007 ഡിസംബറില്‍ സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും സൈനിക സഹകരണ കരാറില്‍ 2006 ല്‍ ഒപ്പു വെച്ചിരുന്നു. 2005 ഏപ്രിലില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പുറമെ ചൈനീസ് പ്രസിഡന്‍റ് ഹൂജിന്‍റാവോ 2006 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
കൂടുതല്‍
ബബ്ബര്‍ ഖല്‍‌സ തീവ്രവാദികള്‍ അറസ്റ്റില്‍
കനക ദുര്‍ഗ:ജുഡീഷ്യല്‍ അന്വേഷണത്തിന്
ആണവോര്‍ജ്ജം അത്യാവശ്യം:പ്രധാനമന്ത്രി
ഇന്ധന വില ഉയര്‍ത്തും
നാഗാലാന്‍ഡില്‍ രാഷ്ട്രപതി ഭരണം
മാനഭംഗം:ഞെട്ടല്‍ മാറാതെ ഇരകള്‍