നാല് ബബ്ബര്‍ ഖല്‍സ തീവ്രവാദികളെ ഡല്‍ഹി പൊലീസ് വ്യാഴാഴ്‌ച അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ തീവ്രവാദി ആക്രമണം നടത്തുവാന്‍ എത്തിയതായിരുന്നു ഇവര്‍.
നാല് തോക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഖാലിസ്ഥാനു വേണ്ടി പോരാട്ടം നടത്തുന്ന തീവ്രവാദികളാണ്ബബ്ബര്‍ ഖല്‍സ. 1970 കളിലും 1980 കളിലും ഈ തീവ്രവാദി സംഘടന ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ 90 കളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സിഖ് തീവ്രവാദത്തെ അടിച്ചമര്‍ത്തിയതോടെ ബബ്ബര്‍ ഖല്‍സയും നിശബ്‌ദമായി.
അതേസമയം 1995 ല്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ ബബ്ബര്‍ ഖല്‍സ ചാവേര്‍ ആക്രമണത്തിലൂടെ വധിച്ചു കൊണ്ട് വീണ്ടും കുപ്രസിദ്ധി നേടി. ന്യൂഡല്‍ഹിയിലെ സിംഗാര്‍ തീയേറ്ററില്‍ ബബ്ബര്‍ ഖല്‍സ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊലപ്പെട്ടിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തുവെന്ന് പഞ്ചാബ് പൊലീസ് 2007 ഡിസംബര്‍ 30 ന് അറിയിച്ചു.
|