ആന്ധ്രപ്രദേശിലെ വിജയവാഡയിലെ കനകദുര്‍ഗ ക്ഷേത്രത്തില്‍ തിരക്കില്‍ പെട്ട് ആറ് പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ആന്ധ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. മരിച്ചവരില്‍ അഞ്ച് സ്‌ത്രീകളും ഒരു എട്ട് വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്.
12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളുമുണ്ട്.
വ്യാഴാഴ്‌ച രാവിലെ 4.30 നായിരുന്നു അപകടനം നടന്നത്. ഏകദേശം ഒരു ലക്ഷം ആളുകള്‍ വ്യാഴാഴ്‌ച തീര്‍ത്ഥാടനത്തിനായി എത്തിയിരുന്നു. ക്ഷേത്രത്തില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയിരുന്നത് അപകടം സംഭവിക്കുന്നതിന് കാരണമായി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 1 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 10 000 രൂപയും നല്‍കും. ബുധനാഴ്‌ചയായിരുന്നു ക്ഷേത്രത്തിന്‍റെ നട തുറന്നത്
|