പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആണവോര്‍ജ്ജം അത്യാവശ്യം:പ്രധാനമന്ത്രി
PTI
രാജ്യത്തിന്‍റെ ഊര്‍ജ സുരക്ഷിതത്വത്തിന് ആണവോര്‍ജ്ജം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ച തൊണ്ണൂറ്റിയഞ്ചാമത് ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഭ്യന്തര ആണവ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ലഭിക്കുന്നതിന് ഇന്തോ-യു.എസ് ആണവ കരാര്‍ വളരെയധികം സഹായിക്കും. കാലാവസ്ഥ മാറ്റം സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സൌരോര്‍ജ്ജം ഉപയോഗിച്ചുള്ള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം.

പരിസ്ഥിതിക്ക് ദോഷം തട്ടാത്ത ഗതാഗത സംവിധാനത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കണം. നഗരങ്ങളിലെ റോഡുകളെ വാഹനങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്നു. പ്രകൃതിയിലെ മറ്റ് ഊര്‍ജ ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ രാജ്യത്തെ ഉല്‍‌പ്പാദന വ്യവസ്ഥ വേണ്ടത്ര വിജയിച്ചിട്ടില്ല.

ആധുനിക കെട്ടിട നിര്‍മ്മാണം പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുന്നുണ്ട്. എയര്‍കണ്ടിഷനിങ്ങ് സംവിധാനം പരിസ്ഥിതിയെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍
ഇന്ധന വില ഉയര്‍ത്തും
നാഗാലാന്‍ഡില്‍ രാഷ്ട്രപതി ഭരണം
മാനഭംഗം:ഞെട്ടല്‍ മാറാതെ ഇരകള്‍
ഇന്ധനവില: കേന്ദ്രം ആശയക്കുഴപ്പത്തില്‍
വികസിത രാഷ്‌ട്രങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി
ആസാം:കര്‍‌ഫ്യൂ തുടരുന്നു