പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ധന വില ഉയര്‍ത്തും
സര്‍ക്കാര്‍ ഇന്ധന വില ഉയര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫെബ്രുവരിയിലാണ് വിലവര്‍ദ്ധനവ് ഉണ്ടാകുക. പെട്രോള്‍ വില ലിറ്ററിന് 2 രൂപ ഉയര്‍ത്തും. ഡീസല്‍ ‌വില ഒരു രൂപ ഉയര്‍ത്തുവാനാണ് ലക്‍ഷ്യമിടുന്നത്.

മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലയും ഉയര്‍ത്തും. പെട്രോള്‍ വില ലിറ്ററിന് 4 രൂപ ഉയര്‍ത്തുവാനും ഡീസല്‍ വില 2 രൂപ ഉയര്‍ത്തുവാനും ആലോചിക്കുന്നതായി പെട്രോളിയം സെക്രട്ടറി എം.എസ്.ശ്രീനിവാസന്‍ ബുധനാഴ്‌ച പറഞ്ഞിരുന്നു. അതേസമയം അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചുങ്കം കുറക്കുക വഴി വില വര്‍ദ്ധനവ് തടുത്ത് നിറുത്താമെന്ന് ഇടതുപക്ഷം പറയുന്നു.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 100 ഡോളറായി അടുത്തകാലത്ത് ഉയര്‍ന്നിരുന്നു. ഇടക്കാലത്ത് അസംസ്‌കൃത എണ്ണ വിപണി 33 ശതമാനമായി കുതിച്ചു കയറ്റം നടത്തിയിരുന്നു. ഇതിന്‍റെ ഫലമായി എണ്ണ കമ്പനികള്‍ക്ക് ഉണ്ടായ നഷ്‌ടം 700 00 കോടിയായിരുന്നു. ഈ നഷ്‌ടം നികത്തണമെങ്കില്‍ ഒരു ലിറ്റര്‍ പെട്രോളിന് 52.77 രൂപയും ഡീസലിന് 40.73 രൂപയും വില ഈടാക്കേണ്ടതുണ്ട്.
കൂടുതല്‍
നാഗാലാന്‍ഡില്‍ രാഷ്ട്രപതി ഭരണം
മാനഭംഗം:ഞെട്ടല്‍ മാറാതെ ഇരകള്‍
ഇന്ധനവില: കേന്ദ്രം ആശയക്കുഴപ്പത്തില്‍
വികസിത രാഷ്‌ട്രങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി
ആസാം:കര്‍‌ഫ്യൂ തുടരുന്നു
ഇടക്കാല തെരഞ്ഞെടുപ്പിന് സാദ്ധ്യതയില്ലെന്ന്