നാഗാലാന്‍ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പ് വച്ചത്.
ജനുവരി ഒന്നിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നാഗാലാന്‍ഡില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ച രേഖകള്‍ സ്വീകരിച്ച പ്രതിഭാ പാട്ടീല്‍ വ്യാഴാഴ്ച രാത്രി തന്നെ ശുപാര്‍ശ അംഗീകരിച്ച് രേഖകളില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു.
നാഗാലാന്‍ഡില്‍ ഡിസംബര്‍ 13 ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യ മന്ത്രി റിയോ ഭൂരിപക്ഷം നേടിയിരുന്നു എങ്കിലും വിവാദങ്ങള്‍ തുടരുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കേടുക്കുന്നതില്‍ നിന്ന് മൂന്ന് സ്വതന്ത്രരെ സ്പീക്കര്‍ വിലക്കി. ഒമ്പത് എന്‍പിഎഫ് അംഗങ്ങളുടെ വോട്ട് അസാധുവാണെന്നും പ്രഖ്യാപിച്ചിരുന്നു.
ബിജെപി പിന്തുണയ്ക്കുന്ന ജനാധിപത്യ മുന്നണിയാണ് നാഗാലാന്‍ഡില്‍ ഭരണം നടത്തിയിരുന്നത്. ഫെബ്രുവരിയില്‍ നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
|