ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പ് തീവ്രവാദികള്‍ ചൊവ്വാഴ്ച രാവിലെ ആക്രമിച്ചു. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ സി.ആര്‍.പി.എഫ് ജവാന്‍മാരും ഒരാള്‍ സിവിലിയനുമാണ്. നിരവധി സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടത്തിയ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ലക്ഷ്കര്‍-ഇ-തൊയിബ ഭീകരരാണ് ആക്രമണം നടത്തിയത്. ഒരു തീവ്രവാദി ക്യാമ്പില്‍ ഒളിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ചായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
ആക്രമണം നടന്ന പ്രദേശത്ത് സി.ആര്‍.പി.എഫും, പൊലീസും തെരച്ചല്‍ നടത്തിവരികയാണ്. റാംപ്പൂറിലെ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം നടക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് 2007 നവംബറില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
|