പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒറീസ്സ മന്ത്രി രാജിവച്ചു
ഒറീസ്സയിലെ ഖണ്ഡമല്‍ ജില്ലയില്‍ ക്രിസ്മസ് തലേന്നു മുതല്‍ തുടങ്ങിയ വര്‍ഗീയ കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒറീസ്സ മന്ത്രി രാജിവച്ചു.

ഖനി വകുപ്പ് മന്ത്രി പദ്മനാഭ ബെഹെറയാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ വസതിയില്‍ ചെന്നു കണ്ട് രാജിക്കത്തു നല്‍കിയത്. ആദിവാസി ഭൂരിപക്ഷ ജില്ലയായ ഖണ്ഡമ‍ലിലെ ഫുല്‍ബാനി മണ്ഡലത്തെയാണ് ബെഹെറ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

‘എന്‍റെ ജില്ലയില്‍ അരങ്ങേറിയ അക്രമങ്ങളുടേയും വര്‍ഗീയ കലാപത്തിന്‍റേയും ഉത്തരവാദിത്ത്വം പൂര്‍ണമായും ഏറ്റെടുത്ത് ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു’ രാജി നല്‍കുന്നതിനു മുന്നോടിയായി പദ്മനാഭ ബെഹെറ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാണ്ടമാലില്‍ നടന്ന വര്‍ഗീയകലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഒറീസ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്നായിക് വ്യാഴാഴ്ച പ്രശ്നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ഇവിടെ സമാധാന അന്തരീക്ഷമാണുള്ളത്.
കൂടുതല്‍
ബീഹാര്‍: വെടിവെയ്ക്കാന്‍ ഉത്തരവ്
മൂന്ന് ലോക്സഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്
മോഡി ബിജെപി നേതാക്കളെ കണ്ടു
ഇന്ത്യ-പാക് ബന്ധം തുടരും
ഇന്ത്യ ആണവ ചര്‍ച്ച തുടരും
പാക് യാത്രയ്ക്ക് നിയന്ത്രണം