പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒറീസ: ജുഡീഷ്യല്‍ അന്വേഷണം
ഒറീസയില്‍ ഖന്‍ഡമല്‍ ജില്ലയില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അതിനിടെ, പൊലീസ് വെടിവയ്പില്‍ മുന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഒരു കൂട്ടം ഹിന്ദുത്വ വാദികളുടെ നേര്‍ക്ക് പൊലിസ് നിറയൊഴിക്കുകയായിരുന്നു. കൃസ്ത്യാനികള്‍ ഹൈന്ദവരുടെ നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടും സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി നവീന്‍ പട്നായിക് സ്ഥിരീകരിച്ചു.

നേരത്തേ തീവ്ര ഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ദിനത്തില്‍ 19 കൃസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് കൃസ്ത്യാനികള്‍ ഹൈന്ദവരുടെ വീടുകള്‍ ആക്രമിച്ചത്.

ഒറീസയില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ വാദികളും കൃസ്ത്യാനികളും തമ്മില്‍ നേരത്തേ തന്നെ സംഘര്‍ഷം നിലനിന്നിരുന്നു.
കൂടുതല്‍
പ്രധാനമന്ത്രി പാക് ഹൈക്കമ്മീഷന്‍ സന്ദര്‍ശിക്കും
‘പതിനൊന്നാം പഞ്ചവത്സര പദ്ധതി വിദ്യാഭ്യാസത്തിനായി’
ഹിമാചല്‍: കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു
ഒറീസ്സയിലേക്ക് സി ആര്‍ പി എഫ്
കേന്ദ്രധനമന്ത്രിയുടെ ഉപദേഷ്ടാവ് രാജിവച്ചു
സുരക്ഷ‍: കേന്ദ്രമന്ത്രിമാര്‍ യോഗം ചേരും