ഡല്‍ഹിയിലെ അക്ഷര്‍ധാം സ്വാമിനാരായണ്‍ ക്ഷേത്രത്തിന് ഗിന്നസ് ബുക്ക് റെക്കോര്‍ഡുകള്‍ ലഭിച്ചു. രണ്ട് റെക്കോര്‍ഡുകളാണ് അക്ഷര്‍ധാമിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയം, ഒരു വ്യക്തി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എന്നീ റെക്കോര്‍ഡുകളാണ് അക്ഷര്‍ധാമിന് ലഭിച്ചത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലിമിറ്റഡിന്‍റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്‌ച ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തിയ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷര്‍ധാം ക്ഷേത്ര അധികാരി പ്രമുഖ് സ്വാമി മഹാരാജിന് നല്‍കിയിരുന്നു.
അക്ഷര്‍ധാം ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം 2005 ലാണ് പൂര്‍ത്തിയായത്. യമുനയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ഥഹപത്യയെന്ന വേദ ഗ്രന്ഥം അടിസ്ഥാനമാക്കി ഭഗവന്‍ സ്വാമി നാരായണനാണ് ഈ ക്ഷേത്രം രൂപകല്‍പ്പന ചെയ്തത്.
പ്രധാന കെട്ടിടം 141 അടി ഉയരമുള്ളതാണ്. രാജസ്ഥാന്‍ പിങ്ക് മണല്‍ക്കല്ല്, മാര്‍ബിള്‍ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
|