പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൌച്ച്‌നര്‍ സിംഗുമായി ചര്‍ച്ച നടത്തി
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ബെര്‍നാഡ് കൌച്ച്‌നര്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗുമായി വെള്ളിയാഴ്‌ച ചര്‍ച്ച നടത്തി. 2008 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹം മന്‍‌മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തിയത്.

ഇതിനു പുറമെ കൌച്ച്‌നര്‍ അന്താരാഷ്‌ട്ര വിഷയങ്ങളും മന്‍‌മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി. കൌച്ച്‌നര്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ഐക്യപുരോഗമന സഖ്യ ചെയര്‍‌പേഴ്‌സണ്‍ സോണിയഗാന്ധി എന്നിവരുമായി വ്യാ‍ഴാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു. കൌച്ച്‌നര്‍ ആഗ്രയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.

കൌച്ച്‌നറുടെ പത്നിയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 1998 മുതല്‍ ഇന്ത്യ ഫ്രാന്‍സുമായി പ്രതിരോധം ,സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു വരുന്നു.
കൂടുതല്‍
അമിതാഭിന്‍റെ മാതാവ് വിടപറഞ്ഞു
നന്ദിഗ്രാം:ഗ്രാമീണരെ ചോദ്യം ചെയ്യും
സിന്ധ്യ കുടുംബത്തില്‍ കലഹമായി വിമാനം
ബുണ്ടഗിരി മറ്റൊരു അയോധ്യ?
സ്ഫോടനവസ്തുക്കള്‍:രണ്ട് പേര്‍ പിടിയില്‍
നളന്ദയ്‌ക്ക് വേണ്ടി റഡാര്‍ ഗവേഷണം