നവി മുബൈയില്‍ ഫിന്‍ലാന്‍റ് സ്വദേശിനിയായ വനിതയെ ബലാത്സംഗം ചെയ്ത കേസ്സില്‍ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്തു. ‘സംശയം തോന്നിയ അഞ്ചു പേരെ ഞങ്ങല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈദിക പരിശോധയുടെ ഫലം ലഭിച്ചു കഴിഞ്ഞാല്‍ പ്രതിയെ കണ്ടെത്താനാവും’ നവി മുംബൈ പൊലീസ് കമ്മീഷണര്‍ രാംറാവു വാഗ പറഞ്ഞു.
മുപ്പത്തിയാറുകാരിയായ ഫിന്നിഷ് യുവതി ജോലി ആവശ്യത്തിനായാണ് മുംബൈയില്‍ എത്തിയത്. തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് പോവാനായി കയറിയ ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
നഗരത്തിലെ ഒരു പെട്രോള്‍ പമ്പിനു സമീപത്തു നിന്നാണ് പരുക്കേറ്റ നിലയില്‍ പൊലീസ് വിദേശ വനിതയെ കണ്ടത്. പൊലീസിന്‍റെ വൈദിക സഹായം നിരസിച്ച ഇവര്‍ സ്വാകാര്യ ആശുപത്രിയില്‍ പോവുകയും ഡോക്ടറോട് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പറയുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേ സമയം ഈ യുവതി മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിരുന്നൊ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
|