നവി മുംബൈയില്‍ വച്ച് മുപ്പത്തിയാറു വയസ്സുള്ള ഫിന്‍ലാന്‍റ് സ്വദേശിനിയായ വനിതയെ ഒരാള്‍ ബലാത്സംഗം ചെയ്താതായി പൊലീസ് ബുധനാഴ്ച അറിയിച്ചു. ഫിന്നിഷ് ടൂള്‍ കമ്പനിയിലെ ജോലിക്കാരിയായ ഇവര്‍ ജോലി ആവശ്യത്തിനായാണ് മുംബൈയില്‍ എത്തിയത്.
ഒരു പെട്രോള്‍ പമ്പിനു സമീപം പരുക്കേറ്റ നിലയിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പൊലീസില്‍ നിന്ന് വൈദ്യസഹായം നിരസിച്ച അവര്‍ സ്വയം ഒരു സ്വകാര്യ ആശുപത്രിയില്‍ ചെല്ലുകയും ഡോക്ടറോട് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
താമസ സ്ഥലത്തേക്ക് തിരിച്ചു പോവാനായി ഓട്ടോറിക്ഷയില്‍ കയറിയ വനിതയെ ഓട്ടോ ഡ്രൈവര്‍ പാര്‍ഷില്‍ മലയുടെ സമീപത്ത് കൊണ്ടു ചെല്ലുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമാണുണ്ടായതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. അവരില്‍ നിന്നു കിട്ടിയ വിവരങ്ങളനുസരിച്ച് പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
|