പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ബെര്‍നാഡ് കൌച്ച്‌നര്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ കൊച്ചനര്‍ ഇന്ത്യയുമായി നടത്തും. കൌച്ച്‌നറുടെ പത്നിയും വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കൊച്ചനര്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായി ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്‌ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി 2008 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടുള്ള ചര്‍ച്ചകളും കൌച്ച്‌നര്‍ നടത്തും. റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കോസിയായിരിക്കും മുഖ്യ അതിഥി.

കൌച്ച്‌നര്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുമായും ചര്‍ച്ച നടത്തും. 1998 മുതല്‍ ഇന്ത്യ ഫ്രാന്‍സുമായി പ്രതിരോധം സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു വരുന്നു.
കൂടുതല്‍
ആഭ്യന്തര സുരക്ഷ:യോഗം വ്യാഴാഴ്ച
ഹിമാചല്‍:67% പോളിംഗ്
ആകാശ് വീണ്ടും പരീക്ഷിച്ചു
വിഭജനം ലക്‍ഷ്യമല്ല: സിംഗ്
ഹിമാചല്‍:ഉച്ചവരെ 15% പോളിംഗ്
പദ്ധതിയില്‍ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം