ഹിമാചല്‍പ്രദേശിലെ രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ 67% പോളിംഗ് രേഖപ്പെടുത്തി. ബുധനാഴ്‌ചയാണ് രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
രാവിലെ അതി ശൈത്യം മൂലം പോളിംഗ് ശതമാനം കുറവായിരുന്നു. എന്നാല്‍, പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതു മൂലം പോളിംഗ് ശതമാനം കൂടി. ആദ്യത്തെ മൂന്നു മണിക്കൂര്‍ 10 മുതല്‍ 15 ശതമാനം മാത്രമായിരുന്നു പോളിംഗ്.
ജബല്‍ക്കോട്ട് നിയോകമണ്ഡലത്തിലാണ് എറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇവിടെ 72.88% പോളിംഗ് രേഖപ്പെടുത്തി.
65 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കന്‍ഗ്‌ര ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ളത് . ഇവിടെ 16 സീറ്റുകളുണ്ട്. 2003ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ ജില്ലയിലെ 11 സീറ്റുകളിലും വിജയിച്ചിരുന്നു.
|