പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആകാശ് വീണ്ടും പരീക്ഷിച്ചു
ഇന്ത്യയുടെ ഭൂതല-ആകാശ മിസൈല്‍ ആകാശ് വീണ്ടും പരീക്ഷിച്ചു. ബുധനാഴ്ച ചാന്ദിപൂരില്‍ വച്ചായിരുന്നു പരീക്ഷണം.

ഡിസംബര്‍ 14 നും ആകാശ് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിലും മിസൈല്‍ ലക്‍ഷ്യം കൈവരിച്ചു എന്ന് പ്രതിരോധ ഗവേഷണ വികസന മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ആകാശിന് 700 കിലോഗ്രാം ഭാരമാണുള്ളത്. ഈ ശ്രേണിയിലുള്ള മിസെലുകള്‍ക്ക് സെക്കന്‍ഡില്‍ 600 മീറ്റര്‍ താണ്ടാനാവും. 57 കിലോഗ്രാം ആണവായുധം വഹിക്കാനുള്ള ശേഷിയും ആകാശിനുണ്ട്.

ഇന്ത്യ 6000 കിലോമീറ്റര്‍ പ്രഹര ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് ആകാശിന്‍റെ പരീക്ഷണം പുനരാരംഭിച്ചത്. 2007 ജനുവരിയിലായിരുന്നു ആകാശിന്‍റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

പാകിസ്ഥാന്‍ അടുത്ത കാലത്ത് ഘോറി മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ പൃഥ്വി മിസൈലുകളെ നി‌ര്‍വീര്യമാക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ മിസൈലുകള്‍.
കൂടുതല്‍
വിഭജനം ലക്‍ഷ്യമല്ല: സിംഗ്
ഹിമാചല്‍:ഉച്ചവരെ 15% പോളിംഗ്
പദ്ധതിയില്‍ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം
സൊഹറാബുദിന്‍ കേസ്:ജഡ്‌ജിയെ മാറ്റി
പാഠം തെറ്റിച്ചാല്‍ ഇലക്ട്രിക്ക് ഷോക്ക്
മനുഷ്യക്കടത്തിനെതിരെ ബോളീവുഡ്