രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശില്‍ ഉച്ചവരെ 15% പോളിംഗ് രേഖപ്പെടുത്തി. മഞ്ഞ്‌വീഴ്‌ച പോളിംഗിനെ പ്രതികൂലമായി ബാധിച്ചു.
മുഖ്യമന്ത്രി വീര്‍ഭദ്രസിംഗ്, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ധുമാല്‍ തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ധുമാല്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
65 നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പാണ് ഹിമാചലില്‍ നടന്നു കൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് മൊത്തം 5912 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 640 ബൂത്തുകള്‍ അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്.
രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ 44 179 15 ആളുകളാണ് വോട്ടവകാശം വിനിയോഗിക്കുക. ഇതില്‍ 22 280 6 5 പുരുഷന്‍മാരും 21 89 850 വനിതകളും ഉള്‍പ്പെടുന്നു.
|