പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മനുഷ്യക്കടത്തിനെതിരെ ബോളീവുഡ്
akshay kumar
IFMIFM
അക്രമത്തിനും അനീതിക്കും എതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പിന്‍ തുടരുമെന്ന നിലപാടിലാണ് ബോളീവുഡ് ഹീറോകള്‍. വിദേശ രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിനും അടിപ്പണിക്കും എതിരെ നടത്തുന്ന ബോധവല്‍‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ യു എന്നുമായി ഒന്നിക്കുകയാണ് ബോളീവുഡിലെ പ്രമുഖര്‍.

അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, നാനാ പടേക്കര്‍, കത്രീന കൈഫ് തുടങ്ങിയവരാണ് ഇതിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ലഘുചിത്രത്തിലെ പ്രമുഖര്‍. ‘പണമല്ല പ്രധാനം, ജീവിതം ഒന്നേയുള്ളൂ’ എന്ന ആശയം പ്രതിഫലിപ്പിക്കുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഭിനയിച്ചിരിക്കുകയാണ് ബോളീവുഡിലെ ഈ പ്രമുഖ താരങ്ങള്‍.

വെല്‍‌കം എന്ന പുതിയ ചിത്രത്തിനു മുമ്പേ 1,100 തീയറ്ററുകളില്‍ ഈ പരസ്യ ചിത്രം പ്രദര്‍ശിപ്പിക്കും. ചിത്രത്തില്‍ ഫിറോസ് ഖാന്‍, അനില്‍ കപൂര്‍, നാനാ പടേക്കര്‍, അക്ഷയ് കുമാര്‍, പരേഷ് റാവല്‍, കത്രീന കൈഫ്, മല്ലികാ ഷെരാവത്ത് എന്നിവരുമുണ്ട്. ഖാന്‍, കപൂര്‍, പടേക്കര്‍, അക്ഷയ് എന്നിവരെല്ലാം പ്രത്യേകമായി ഇക്കാര്യത്തില്‍ സന്ദേശം നല്‍കും.

മനുഷ്യക്കടത്തിനെതിരെയുള്ള സേവനപരമായ സ്ഥാപനങ്ങളുടേയും നടപടികളും പറയുന്നത് അമിതാഭ് ബച്ചനും പ്രീതി സിന്‍റയും ജോണ്‍ ഏബ്രഹാമുമാണ്. ഇതിനു പുറമേ യു എന്നിന്‍റെ ഓഫീസ് ഒഫ് ഡ്രഗ് കണ്ട്രോളും ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയും ഒത്തു ചേര്‍ന്നുള്ള യു എന്‍ ഗിഫ്റ്റ് എന്ന പരിപാടി മാര്‍ച്കു മുതല്‍ തുടക്കം കുറിക്കും.

ഗവണ്മെന്‍റിലും , പൊതു മേഖലയിലും നടക്കുന്ന മനുഷ്യക്കടത്തിനെതിരെ പൊരുതാനുള്ള പുതിയ നടപടിക്രമങ്ങളാണ് ഇതില്‍.
കൂടുതല്‍
സുഷിന് കോടതി നോട്ടീസ്
നായിഡു കാരാട്ടുമായി ചര്‍ച്ച നടത്തി
പഞ്ചാബ് സര്‍ക്കാരിന് അതൃപ്തി
മായാവതിക്ക് ലഷ്ക്കര്‍ ഭീഷണി
കുമാരസ്വാമി ആശുപത്രിയില്‍
ബി.ജെ.പി വിജയിക്കും:ധുമാല്‍