മാര്‍ച്ച് 14 ന് നന്ദിഗ്രാമില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്‌പ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനു സിബിഐയ്‌ക്ക് കൊല്‍ക്കത്ത ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വെണ്ടിവരുമെന്ന സിബിഐയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഹൈക്കോടതി കൂടുതല്‍ അന്വേഷണത്തിനായുള്ള സമയം നല്‍കിയത്.
ഇക്കാര്യത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തിങ്കളാഴ്‌ച സമര്‍പ്പിച്ച സിബി ഐ കൂടുതല്‍ സമയം ലഭിക്കുമോ എന്നു ഹൈക്കോടതിയോട് ആരാഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പുതിയ കാലാവധി പ്രകാരം ഫെബ്രുവരി 15 വരെ സമയം നല്‍കി. കഴിഞ്ഞ നവംബര്‍ 16 ന് ഒരുമാസത്തെ സമയം കൂടി ഹൈക്കോടതി നീട്ടി നല്‍കിയിരുന്നു.
മാര്‍ച്ച് 14 ന് നടന്ന പൊലീസ് വെടിവയ്‌പ്പില്‍ 14 പേരുടെ മരണത്തിനു കാരണമായ സംഭവം സി ബി ഐ അന്വേഷിച്ചു വരികയാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാലു പോലീസുകാരെയും 100 ല്‍ അധികം സാക്ഷികളെയും ഇതുവരെ സി ബി ഐ ചോദ്യം ചെയ്‌തു കഴിഞ്ഞു. അതേ സമയത്ത് ഉന്നത പൊലീസ് അധികാരികള്‍ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളും നിരീക്ഷിച്ചുവരികയാണ്
|