പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മഹാജന്‍ കേസ്‍: വിധി ഇന്ന്
പ്രമോദ് മഹാജന്‍ കൊലക്കേസിന്‍റെ വിധി വിചാരണ കോടതി തിങ്കളാഴ്‌ച പ്രഖ്യാപിച്ചേക്കും. ഈ കേസിന്‍റെ വിധി ശനിയാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, വിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലപ്പെട്ട പ്രമോദ് മഹാജന്‍റെ സഹോദരന്‍ പ്രവീണ്‍ മഹാജനാണ് ഈ കേസിലെ പ്രതി.

പ്രവീണിനെതിരെ ഇന്ത്യന്‍ ശിക്ഷാ‍നിയമത്തിലെ 302 (കൊലപാതകം), 449 (ഭവനഭേദനം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്. പ്രമോദ് മഹാജനെ വെടിവെച്ച ശേഷം 2006 ഏപ്രിലില്‍ പ്രവീണ്‍ പൊലീസിനു മുമ്പാകെ കീഴടങ്ങിയിരുന്നു.

പ്രമോദ് മഹാജനെ വെടിവെച്ചുകൊന്നുവെന്ന കുറ്റംപ്രവീണ്‍ മഹാജന്‍ ഒക്‍ടോബര്‍ 29 ന് കോടതിയില്‍ നിഷേധിച്ചിരുന്നു. പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അദ്ദേഹത്തിന്‍റെ മരണവും താന്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും പ്രവീണ്‍ കോടതിയില്‍ പറഞ്ഞിരുന്നു.

0.32 ബ്രൌണിങ്ങ് പിസ്റ്റളില്‍ നിന്നാണ് മഹാജന് വെടിയേറ്റത്. മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്‍റെ പാന്‍‌ക്രിയാസിലും കരളിലുമായി തറഞ്ഞിരുന്നു. ഹിന്ദുജ ആശുപത്രിയില്‍ മഹാജനെ പ്രവേശിപ്പിച്ചുവെങ്കിലും 13 ദിവസത്തിനു ശേഷം 2006 മേയ് 3 ന് അദ്ദേഹം മരിക്കുകയായിരുന്നു.


കൂടുതല്‍
എക്സിറ്റ് പോളില്‍ ബിജെപി മുന്നില്‍
നക്സലുകള്‍ ജയില്‍ ചാടി
ബേനസിറിന്‍റെ വാഗ്ദാനം വിശ്വസനീയമില്ല
പാക് ആണവായുധം ഭദ്രമെന്ന്
ഗുജറാത്ത്:കുറഞ്ഞ പോളിംഗ്
ലൂസിയാന:ഇന്ത്യ സഹായിക്കും