പ്രമോദ് മഹാജന്‍ കൊലക്കേസിന്‍റെ വിധി പ്രഖ്യാപിക്കുന്നത് വിചാരണ കോടതി ഡിസംബര്‍ 17 ലേക്ക് മാറ്റി വെച്ചു. ഈ കേസിന്‍റെ വിധി ശനിയാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. ബി.ജെ. പി ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലപ്പെട്ട പ്രമോദ് മഹാജന്‍റെ സഹോദരന്‍ പ്രവീണ്‍ മഹാജനാണ് ഈ കേസിലെ പ്രതി.
പ്രവീണിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302(കൊലപാതകം), 449(ഭവനഭേദനം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്. പ്രമോദ് മഹാജനെ വെടിവെച്ച ശേഷം 2006 ഏപ്രിലില്‍ പ്രവീണ്‍ പൊലീസിനു മുമ്പാകെ കീഴടങ്ങിയിരുന്നു.
പ്രമോദ് മഹാജനെ വെടിവെച്ചുകൊന്നുവെന്ന കുറ്റംപ്രവീണ്‍ മഹാജന്‍ ഒക്‍ടോബര്‍ 29 ന് കോടതിയില്‍ നിഷേധിച്ചിരുന്നു. പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അദ്ദേഹത്തിന്‍റെ മരണവും താന്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും പ്രവീണ്‍ കോടതിയില്‍ പറഞ്ഞിരുന്നു.
|