ഗുജറാത്തിലെ സൂററ്റ്, രാജ്‌ക്കോട്ട് തുടങ്ങിയ ജില്ലകളില്‍ ഉള്ള നിയമമസഭ മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിങ്ങ് ശതമാനം രേഖപ്പെടുത്തി. സൂററ്റില്‍ 4.21 ശതമാനം പോളിങ്ങ് നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ രാജ്‌ക്കോട്ടില്‍ എട്ട് ശതമാനം പോളിങ്ങ് നിരക്കാണ് രേഖപ്പെടുത്തിയത്.
തെക്കന്‍ ഗുജറാത്തിലാണ് സൂററ്റ്, സൌരാഷ്‌ട്ര മേഖലയിലാണ് രാജ്‌ക്കോട്ട് സ്ഥിതി ചെയ്യുന്നത്. സൌരാഷ്‌ട്ര മേഖലയില്‍ മോഡിക്കെതിരെ ശക്തമായ വിമതപ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
വടക്കന്‍ സൂററ്റില്‍ ബി.ജെ.പിയുടെ വിമത നേതാവ് ധീരുഭായ് ഗജരിയക്ക് കോണ്‍ഗ്രസ് മത്സരിക്കുവാന്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. സൂററ്റ് ജില്ലയിലെ ചോരസി നിയോജകമണ്ഡലത്തിലാണ് സംസ്ഥാന ജലവകുപ്പ് മന്ത്രിയായ നരോത്തം പട്ടേല്‍ മത്സരിക്കുനത്. രാജ്‌ക്കോട്ട്-2 ലാണ് സംസ്ഥാന ധനകാര്യമന്ത്രി വജുഭായ് വാല മത്സരിക്കുന്നത്.
അതേസമയം രാജ്‌ക്കോട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിച്ച ഗുജറാത്തില്‍ മറ്റ് അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
|