പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആസാം:സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ
ആസാമില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ റാലിക്കിടയില്‍ നടന്ന അക്രമണ സംഭവങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ശുപാര്‍ശ ചെയ്‌തു. അക്രമണസംഭവങ്ങളെ തടയുന്നതില്‍ പൊലീസിന് വീഴ്‌ച പറ്റിയിട്ടുണെന്ന് ഗൊഗോയ് സമ്മതിച്ചു.

പൊലീസ് ശരിയായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അക്രമണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു. അക്രമികള്‍ നഗ്‌നയാക്കിയ ആദിവാസി പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പട്ടികവര്‍ഗ പദവിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ത്ഥികളും തേയിലത്തോട്ടത്തൊഴിലാളികളും നവംബര്‍ 24 ന് ഗോഹാട്ടിയില്‍ നടത്തിയ റാലിക്കിടയില്‍ പരക്കെ അക്രമണങ്ങള്‍ നടന്നിരുന്നു. അക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
കൂടുതല്‍
‘ആജ നാച്ച്‌ലെ’ വിവാദത്തില്‍
അരി കയറ്റുമതി നിരോധനം പിന്‍‌വലിച്ചു
സോണിയ ഗുജറാത്തില്‍
രാഹുല്‍ അമേഠിയില്‍
ഇന്ത്യ 10 ഗ്രാമങ്ങള്‍ ദത്തെടുക്കും
349 ബംഗ്ലാദേശികള്‍ പിടിയില്‍