നിതാരി കൂട്ടക്കൊലക്കേസിലെ പ്രതിയായ മൊനീന്തര്‍ പാന്തറിനെതിരെ സി.ബി.ഐ കോടതി പിങ്കി സര്‍ക്കാരിനെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ ബുധനാഴ്‌ച കേസ് രജിസ്‌ട്രര്‍ ചെയ്‌തു.
മൊനീന്തര്‍ പാന്തര്‍ പിങ്കിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ അയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിങ്കിയുടെ അമ്മ വന്ദന സര്‍ക്കാര്‍ നവംബര്‍ ഏഴിന് സി.ബി.ഐ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ മൊനീന്തറിനെതിരെ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.
മൊനീന്തര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട 10 കേസുകളില്‍ മൊനീന്തറിനെതിരെ കുറ്റപത്രം സി.ബി.ഐക്ക് സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം മൊനീന്തറിനെതിരെ തെളിവ് നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങളില്‍ കേസെടുക്കുവാന്‍ നേരെത്തെ സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു.
|