പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സി.പി.ഐ(എം) നേതാക്കള്‍ നന്ദിഗ്രാം സന്ദര്‍ശിച്ചു
സി.പി.ഐ(എം)നേതാക്കള്‍ ചൊവ്വാഴ്‌ച നന്ദിഗ്രാം സന്ദര്‍ശിച്ചു. കഴിഞ്ഞ 11 മാസത്തിനിടയില്‍ ആദ്യമായിട്ടാണ് സി.പി.ഐ(എം) നേതാക്കള്‍ നന്ദിഗ്രാം സന്ദര്‍ശിക്കുന്നത്.

നന്ദിഗ്രാമില്‍ അക്രമണം നടത്തുന്നത് സി.പി.ഐ (എം) പ്രവര്‍ത്തകരാണെന്ന് ഭൂമി ഒഴിപ്പിക്കല്‍ പ്രതിരോധസമിതി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നുണ്ടെന്ന് സന്ദര്‍ശനത്തിനു ശേഷം സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി പറഞ്ഞു. സി.പി.ഐ(എം)പ്രവര്‍ത്തകര്‍ ഇവിടെ അക്രമണമൊന്നും നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നന്ദിഗ്രാമില്‍ മാവോയിസ്റ്റുകള്‍ സജീവമാണെന്നും അവര്‍ സി.പി.ഐ(എം) പ്രവര്‍ത്തകരെ അക്രമിക്കുകയാണെന്നും ചക്രവര്‍ത്തി ആരോപിച്ചു. ഭൂമി ഒഴിപ്പിക്കല്‍ പ്രതിരോധസമിതിപ്രവര്‍ത്തകരും മാവോയിസ്റ്റുകളും സി.പി.ഐ(എം)പ്രവര്‍ത്തകരെ അക്രമിക്കുന്നതിനെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കുമെന്നും ചക്രവര്‍ത്തി പറഞ്ഞു.
കൂടുതല്‍
123: ഇന്ന് ലോക്സഭയില്‍
ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നില്ല: തസ്ലീമ
ആണവക്കരാര്‍:ചര്‍ച്ച ബുധനാഴ്‌ച
തസ്ലീമക്ക് മോഡിയുടെ ക്ഷണം
കിരണ്‍ബേദി വിരമിക്കാനൊരുങ്ങുന്നു
ഹുസൈന് മാധുരി ‘മാനിയ’