ഇന്ത്യയിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസറായ കിരണ്‍ബേദി സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി. ഏതാനും ആഴ്‌ചകള്‍ക്കു മുമ്പാണ് ബേദി ആഭ്യന്തരമന്ത്രാലയത്തിന് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയത്.
‘കടുത്ത അക്കാദമിക സാമൂഹിക താല്‍പ്പര്യങ്ങള്‍‘ മൂലമാണ് താന്‍ വിരമിക്കുന്നതെന്ന് ബേദി വിരമിക്കല്‍ അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബേദി പറഞ്ഞു.
‘ വ്യവസ്ഥിതിയെ പരിഷ്‌കരിക്കുവാനായി മുമ്പ് ഞാന്‍ പരിശ്രമിച്ചു. ഇനിമുതല്‍ വ്യവസ്ഥക്ക് പുറത്ത് പ്രവര്‍ത്തിക്കുവാനാണ് തീരുമാനം ‘-ബേദി പറഞ്ഞു. എന്നാല്‍, രാഷ്‌ട്രീയത്തില്‍ ചേരുമോയെന്ന വിഷയത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ അവര്‍ വിസമ്മതിച്ചു.
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെയിരുന്നതില്‍ ബേദി അസംതൃപ്‌തയായിരുന്നു.
|