പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നന്ദിഗ്രാം:സി.പി.എം ഗവര്‍ണറുമായി ഇടഞ്ഞു
നന്ദിഗ്രാമിലെ ആക്രമണങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണഗാന്ധിക്ക് എതിരെ സി.പി.എം രംഗത്ത്. ഗവര്‍ണറുടെ പരാമര്‍ശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം തിങ്കളാഴ്‌ച പാര്‍ട്ടി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

നന്ദിഗ്രാമിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിക്കുക വഴി അദ്ദേഹം തന്‍റെ നിലവിട്ട് പെരുമാറിയിരിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു.

ഗവര്‍ണറുടെ പരാമര്‍ശം നന്ദിഗ്രാമില്‍ കൂടുതല്‍ ആക്രമണത്തിന് വഴിതെളിക്കുമെന്ന് സി.പി.എം പറഞ്ഞു. തൃണമൂലിന്‍റെ ആക്രമണങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പരാമര്‍ശിക്കാതിരുന്നതിനെ സി.പി.എം വിമര്‍ശിച്ചു.

പലായനം ചെയ്യേണ്ടി വന്നവര്‍ തിരിച്ചുവരുന്നത് എങ്ങനെ ഗ്രാമങ്ങള്‍ പിടിച്ചെടുക്കല്‍ ആകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് ചോദിച്ചു.

അതേ സമയം ഗവര്‍ണര്‍ ശരിയായ കാര്യം ശരിയായ സമയത്ത് പറഞ്ഞിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതബാനര്‍ജി പറഞ്ഞു. ഭരണകക്ഷിയായ സി.പി.എം ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുകയാണെന്ന് ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി വെള്ളിയാഴ്‌ച ആരോപിച്ചിരുന്നു.
കൂടുതല്‍
കുമാരസ്വാമി ഉപമുഖ്യമന്ത്രി ആയേക്കും
ഇന്ത്യ- റഷ്യ സഹകരണം മുന്നോട്ട്
ഗിലാനി വീട്ടുതടങ്കലില്‍
ഗുജറാത്തില്‍ ‘സൈബര്‍ യുദ്ധം
ലക്ഷ്‌മിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി
നന്ദിഗ്രാം:ഗവര്‍ണര്‍ ഇടപെടണമെന്ന് മേധ