പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കരുണാനിധിയുടെ കവിത വിവാദത്തില്‍
WDWD
ശ്രീലങ്കന്‍ വായുസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ നേതാവ് തമിഴ്‌ശെല്‍‌വനെ പ്രകീര്‍ത്തിച്ചുക്കൊണ്ട് കവിതയെഴുതിയ മുഖ്യമന്ത്രി കരുണാനിധിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കുമെന്ന് എഐഎ‌ഡി‌എം‌കെ മേധാവി ജയലളിത പറഞ്ഞു.

‘ഭരണഘടന ലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. എല്‍.ടി.ടി.ഇ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. തമിഴ് ‌നേതാവിനെ പ്രകീര്‍ത്തിക്കുക വഴി ഭരണഘടനലംഘനമാണ് കരുണാനിധി ചെയ്‌തിരിക്കുന്നത്’-ജയലളിത പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

എഐഎ‌ഡി‌എം‌കെയുടെ സഖ്യകക്ഷിയായ എം.ഡി.എം.കെയുടെ നേതാവ് വൈകോയും തമിഴ്‌ശെല്‍‌വന് ആദരാജ്ഞലി അര്‍പ്പിച്ചിട്ടുണ്ടെന്ന കരുണാനിധിയുടെ മറുപടി വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ജയലളിത കുറ്റപ്പെടുത്തി.’ഭരണഘടന അനുസൃതമായി ഒരു പ്രതിജ്ഞയും വൈകോ എടുത്തിട്ടില്ല. അദ്ദേഹം ഒരു പദവിയും വഹിക്കുന്നില്ല’-ജയലളിത പറഞ്ഞു.

തമിഴ്‌പുലികളെ പിന്തുണക്കുന്ന ഡി.എം.കെ സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌ശെല്‍‌വന് അനുകൂലമായി കരുണാനിധി കവിതയെഴുതിയതിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും കരുണാനിധിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
കൂടുതല്‍
പാക് മന്ത്രിക്ക് വിസ നിഷേധിച്ചു
ശെല്‍‌വനെ വധിച്ചതിനെതിരെ പ്രകടനം നടത്തി
നന്ദിഗ്രാമില്‍ സംഘര്‍ഷം:10 പേര്‍ക്ക് പരിക്ക്
സ്‌ഫോടന പരമ്പര:പ്രതി മരിച്ചു
പാക്:ജനാധിപത്യം പുന:സ്ഥാപിക്കുമെന്ന് പ്രതീക്ഷ
കര്‍ണ്ണാടക:റിപ്പോര്‍ട്ട് സമര്‍പ്പിച്ചു