പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശെല്‍‌വനെ വധിച്ചതിനെതിരെ പ്രകടനം നടത്തി
എല്‍.ടി.ടി.ഇ നേതാവ് തമിഴ് ശെല്‍‌വനെ ശ്രീലങ്കന്‍ വായുസേന വധിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പുതിയ തമിഴകത്തിന്‍റെ തിരുച്ചിറപ്പള്ളി ജില്ലാ യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്‍റ് ആര്‍.ഇളങ്കോവന്‍ നേതൃത്വം നല്‍കി.

പ്രകടനത്തില്‍ പങ്കെടുത്തവര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന് കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരും ഇടപെടണമെന്ന് പുതിയ തമിഴകം ആവശ്യപ്പെട്ടു.

ശ്രീലങ്കയിലെ തമിഴര്‍ക്ക് അന്താരാഷ്‌ട്ര റെഡ് ക്രോസ് വഴി മരുന്നുകളും ഭക്ഷണവും ഇന്ത്യന്‍ സര്‍ക്കാര്‍ എത്തിക്കാത്തതിനെ ഇവര്‍ അപലപിക്കുകയും ചെയ്തു.

തമിഴ് ശെല്‍‌വനെ പ്രകീര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി കവിതയെഴുതിയത് വിവാദമായിരുന്നു. ഇതിനെതിരെ ജയലളിതയും ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിരുന്നു. പുലി നേതാവിനെ പ്രകീര്‍ത്തിച്ച് കരുണാനിധി കവിതയെഴുതിയതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും അമര്‍ഷമുണ്ട്
കൂടുതല്‍
നന്ദിഗ്രാമില്‍ സംഘര്‍ഷം:10 പേര്‍ക്ക് പരിക്ക്
സ്‌ഫോടന പരമ്പര:പ്രതി മരിച്ചു
പാക്:ജനാധിപത്യം പുന:സ്ഥാപിക്കുമെന്ന് പ്രതീക്ഷ
കര്‍ണ്ണാടക:റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തെഹല്‍ക:സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ
ബൊഫോഴ്‌സ് കഠിനമെന്ന് സോധി