പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലാലുവിന്‍റെ സുരക്ഷ പിന്‍വലിച്ചു
മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ലാലുപ്രസാദ് യാദവിന് ബീഹാര്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സുരക്ഷ സന്നാഹങ്ങള്‍ പിന്‍‌വലിച്ചു. ഇക്കാര്യത്തെ സംബന്ധിച്ച ഉത്തരവ് ബീഹാര്‍ ഐ ജി ആര്‍ കെ സിംഗാണ് പുറപ്പെടുവിച്ചത്.

വെടിയുണ്ടയേല്‍ക്കാത്ത കാറും ബീഹാര്‍ മിലിറ്ററി പൊലീസ്, സ്പെഷ്യല്‍ ബ്രാഞ്ച്, പാറ്റ്ന പൊലീസ് എന്നീ സുരക്ഷ സേനകളിലെ മുപ്പത്തിയഞ്ചു പേരെയുമാണ് മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ബീഹാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.

രണ്ടായിരത്തിലെ ആര്‍ ജെ ഡി ഭരണ കാലത്താണ് ലാലുവിന് സുരക്ഷ അനുവദിച്ചത്. സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയായിരുന്ന ആള്‍ക്ക് സ്ഥാനമൊഴിഞ്ഞ് അഞ്ചു വര്‍ഷത്തേക്ക് സുരക്ഷ നല്‍കണം. ഇപ്പോഴും നക്സലൈറ്റുകളുടേയും രണ്വീര്‍ സേനയുടേയും ഭീഷണിയുള്ളതിനാല്‍ ലാലു പ്രസാദ് യാദവിന് നല്‍കിവരുന്ന ഇസഡ് പ്ലസ് സുരക്ഷ തുടരും.
കൂടുതല്‍
ജെ‌എന്‍‌യു: എസ്‌എഫ്‌ഐക്ക് കനത്ത തിരിച്ചടി
ഇടതുപാര്‍ട്ടികള്‍ക്കെതിരെ ബി.ജെ.പി
ദീപാവലി: ജാഗ്രത ശക്തം
പാകിസ്ഥാന്‍: ഇന്ത്യയ്ക്ക് ആശങ്ക
ദലൈലാമ: കേന്ദ്രമന്ത്രിമാര്‍ വിട്ടു നിന്നു
‘ഹിന്ദി-ചീനി ഭായ് ഭായ് ’: ലാമ