ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം. ഗാന്ധി പീസ് ഫൌണ്ടേഷനും ഓള്‍ ഇന്ത്യ പാര്‍ലമെന്‍ററി ഫോറം ഫോര്‍ ടിബറ്റും ചേര്‍ന്ന് നടത്തുന്ന ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ട എന്നാണ് മന്ത്രിമാര്‍ക്ക് കാബിനറ്റ് സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
എന്നാല്‍, ഇത്തരമൊരു നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം വിശദീകരിച്ചിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
അടുത്തകാലത്ത് അമേരിക്ക നല്‍കിയ പരമോന്നത സിവിലിയന്‍ ബഹുമതി ദലൈലാമ സ്വീകരിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ചൈന രൂക്ഷ വിമരശനമാണ് നടത്തിയത്.
അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധം അറിയിക്കാനായി ചൈന അമേരിക്കന്‍ പ്രതിനിധിയെ വിളിച്ചു വരുത്തിയിരുന്നു. ദലൈലാമയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലീന മെര്‍ക്കലുമായി ചൈന നടത്താനിരുന്ന മനുഷ്യാവകാശ ചര്‍ച്ചകളും വേണ്ടെന്ന് വച്ചിട്ടുണ്ട്.
ചൈനീസ് ഭരണത്തിനെതിരെ 1959 ല്‍ ടിബറ്റില്‍ നടന്ന മുന്നേറ്റം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
|