കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കര്‍ണ്ണാടക പ്രശ്‌നം വെള്ളിയാഴ്‌ച നടന്ന യൂണിയന്‍ കാബിനറ്റില്‍ ചര്‍ച്ച വിഷയായില്ല.
‘കര്‍ണ്ണാടക വിഷയം കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച വിഷയമായില്ല. അത് കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യ ഉപസമിതി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്’, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ്ങ് മന്ത്രി പി.ആര്‍.ദാസ് മുന്‍ഷി പറഞ്ഞു.
കര്‍ണ്ണാടകയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിക്കുന്നതു സംബന്ധിച്ച തീരുമാനം വെള്ളിയാഴ്‌ചത്തെ കാബിനറ്റ് യോഗത്തില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
അതേ സമയം വ്യാഴാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യ ഉപസമിതി കര്‍ണ്ണാടക പ്രശ്‌നത്തില്‍ തീരുമാനമെടുക്കാതെ മന്ത്രിസഭയ്ക്ക് വിടുകയായിരുന്നു.കര്‍ണ്ണാടകയിലെ പ്രശ്‌നം ഉപസമിതിയുടെ പരിഗണനയ്ക്ക് വന്നില്ലെന്നാണ് ഇതേപ്പറ്റി ധനകാര്യമന്ത്രി പി.ചിദംബരം നല്‍കിയ വിശദീകരണം
കര്‍ണ്ണാടകത്തിലെ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കുന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്.
|