നൈജീരിയയില്‍ വിമതര്‍ തട്ടികൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള ആറ് എണ്ണക്കമ്പനി ജീവനക്കാര്‍ മോചിതരായി. ഇറ്റാലിയന്‍ എണ്ണ കമ്പനിക്കു വേണ്ടി കപ്പലില്‍ ജോലി ചെയ്യുന്ന ഇവരെ ഒക്‍ടോബര്‍ 26 നാണ് തട്ടികൊണ്ടു പോയത്.
വിട്ടയക്കപ്പെട്ടവരെല്ലാം സുരക്ഷിതരും പൂര്‍ണ ആരോഗ്യവാന്‍മാരുമാണെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാരും പോളണ്ടുകാരും ഉള്‍പ്പെട്ട സംഘം, മിസ്‌ട്രസ് എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു.
നൈജീരിയന്‍ തീരത്തു നിന്ന് 85 കിലോമീറ്റര്‍ അകലെ കടലില്‍ വെച്ച് കപ്പല്‍ ആക്രമിച്ചാണ് ഇവരെ തട്ടികൊണ്ടു പോയത്. തട്ടികൊണ്ടു പോയതിന്‍റെ ഉത്തരവാദിത്വം’മെന്‍ഡ്’ എന്ന വിമത സംഘടന ഏറ്റെടുത്തിരുന്നു.
വിദേശ എണ്ണകമ്പനികള്‍ നൈജീരിയ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് വിമതര്‍ എണ്ണകമ്പനി ജീവനക്കാരെ തട്ടിപോകുന്നത് ഇവിടെ പതിവാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നൈജീരിയ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഇന്ത്യക്കാരുടെ സുരക്ഷകാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
|