ബി.ജെ.പി നേതാവ് പ്രമോദ് മഹാജനെ വെടിവെച്ചുകൊന്നുവെന്ന കുറ്റം സഹോദരന്‍ പ്രവീണ്‍ മഹാജന്‍ തിങ്കളാഴ്‌ച കോടതിയില്‍ നിഷേധിച്ചു.
പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അദ്ദേഹത്തിന്‍റെ മരണവും താന്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും പ്രവീണ്‍ സെക്ഷന്‍സ് കോടതിയില്‍ പറഞ്ഞു.
പ്രമോദ് മഹാജന്‍ പിതാവിനെ പോലെയായിരുന്നുവെന്ന് പറഞ്ഞ പ്രവീണ്‍ പ്രമോദ് മഹാജനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന കാര്യം നിഷേധിച്ചു.
2006 ഏപ്രില്‍ 22 ന് മുംബൈയിലുള്ള പ്രമോദ് മഹാജന്‍റെ വസതിയില്‍ വച്ച് പ്രവീണ്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
.32 ബ്രൌണിങ്ങ് പിസ്റ്റളില്‍ നിന്നാണ് മഹാജന് വെടിയേറ്റത്.മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്‍റെ പാന്‍ക്രിയാസിലും കരളിലുമായി തറഞ്ഞിരുന്നു. ഹിന്ദുജ ആശുപത്രിയില്‍ മഹാജനെ പ്രവേശിപ്പിച്ചുവെങ്കിലും 13 ദിവസത്തിനു ശേഷം 2006 മേയ് 3 ന് അദ്ദേഹം മരിക്കുകയായിരുന്നു.
വെടിവെച്ചതിനു ശേഷം വര്‍ലിയിലുള്ള പൊലീസ് സ്‌റ്റേഷനില്‍ പ്രവീണ്‍ കീഴടങ്ങുകയായിരുന്നു
|