പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കോടതിയലക്‍ഷ്യം: കരുണാനിധിക്ക് നോട്ടീസ്
WDWD
സേതു സമുദ്രം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച തമിഴ്നാട് സര്‍ക്കാര്‍ ഒക്ടോബര്‍ ഒന്നിന് ബന്ദിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിനെതിരെ സുപ്രീം കോടതി കരുണാനിധിക്ക് കോടതിയലക്‍ഷ്യ കുറ്റത്തിന് തിങ്കളാഴ്ച നോട്ടീസ് നല്‍കി.

കരുണാനിധിക്ക് പുറമെ കേന്ദ്ര മന്ത്രി ടി ആര്‍ ബാലു, തമിഴ്നാട് ഗതാഗത മന്ത്രി കെ എന്‍ നെഹ്രു, ചീഫ് സെക്രട്ടറി കെ എല്‍ ത്രിപാഠി, ഡിജിപി പി രാജേന്ദ്രന്‍ എന്നിവര്‍ക്കും കോടതി അലക്‍ഷ്യത്തിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഒക്ടോബര്‍ ഒന്നിന് ബന്ദ് ആചരിക്കരുത് എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടും സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് വിട്ടുനിന്നില്ല എന്നും നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കോടതി ചോദിച്ചു. നോട്ടിസ് ലഭിച്ചവര്‍ക്ക് പ്രതികരണം അറിയിക്കാനായി നാല് ആഴ്ച സമയമാണ് നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി വിധിക്ക് എതിരായി ഡി‌എം‌കെ തമിഴ്നാട്ടില്‍ ബന്ദിന് സമാനമായ സാഹചര്യം സൃഷ്ടിച്ചു എന്ന് ആരോപിച്ചു കൊണ്ട് എ ഐ ഡി എം കെയാണ് സുപ്രീംകോടതിയില്‍ കോടതിയലക്‍ഷ്യ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍
നൈജീരിയ:ഇന്ത്യക്കാരെ തട്ടികൊണ്ടു പോയി
റോണന്‍ പാര്‍ലമെന്‍റ് സമിതിക്ക് മുമ്പില്‍
മഴ:തമിഴ്‌നാട്ടില്‍ 15 മരണം
സ്ഫോടനം:മുസ്ലീങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്ന്
കര്‍ണാടക: ഭൂരിപക്ഷം ഉറപ്പില്ല
ദലിത് മാര്‍ച്ച് ഡല്‍ഹിയിലേക്ക്