പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നൈജീരിയ:ഇന്ത്യക്കാരെ തട്ടികൊണ്ടു പോയി
നൈജീരിയയില്‍ മൂന്ന് ഇന്ത്യക്കാരെ വിമതര്‍ തട്ടികൊണ്ടു പോയെന്ന് ഇന്ത്യന്‍ അധികൃതര്‍ ഞായറാഴ്‌ച അറിയിച്ചു. ഇറ്റാലിയന്‍ എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് തോക്കുധാരികളായ വിമതര്‍ തട്ടികൊണ്ടു പോയത്.

മൂന്ന് പോളണ്ട് സ്വദേശികളെയും തട്ടി കൊണ്ടു പോയിട്ടുണ്ട്. ഏത് വിമത സംഘടനയാണ് ഇവരെ തട്ടികൊണ്ടു പോയതെന്ന് അറിവായിട്ടില്ല.

ഈ മാസം നൈജീരിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ഇവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എണ്ണകമ്പനികള്‍ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് വിമതര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന എണ്ണ കമ്പനി ജീവനക്കാരെ തട്ടികൊണ്ടു പോകുന്നത് ഇവിടെ പതിവാണ്.
കൂടുതല്‍
റോണന്‍ പാര്‍ലമെന്‍റ് സമിതിക്ക് മുമ്പില്‍
മഴ:തമിഴ്‌നാട്ടില്‍ 15 മരണം
സ്ഫോടനം:മുസ്ലീങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്ന്
കര്‍ണാടക: ഭൂരിപക്ഷം ഉറപ്പില്ല
ദലിത് മാര്‍ച്ച് ഡല്‍ഹിയിലേക്ക്
മാവോ അക്രമം വീണ്ടും 3 മരണം