പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബിയാട്രിസ് ബുധനാഴ്‌ചയെത്തും
നെതര്‍ലാന്‍റ് രാജ്ഞി ബിയാട്രിസ് നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബുധനാഴ്‌ചയെത്തും. വാണിജ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ബിയാട്രിസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ഓറഞ്ചിലെ രാജകുമാരന്‍ വില്യം അലക്‍സാണ്ടര്‍,മാക്സിമ രാജകുമാരി,നെതര്‍ലാന്‍റ് വിദേശകാര്യ മന്ത്രി എന്നിവര്‍ ബിയാട്രിസ് രാജ്ഞിയെ അനുഗമിക്കുന്നുണ്ട്. ഇതിനു പുറമെ നെതര്‍ലാന്‍റിലെ എട്ട് പ്രമുഖ കമ്പനികളിലെ സി.ഇ.ഒമാരും രാജ്ഞിയുടെ കൂടെയുണ്ടാകും.

21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെതര്‍ലാന്‍റ് രാജ്ഞി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരെ ബിയാട്രിസ് സന്ദര്‍ശിക്കുന്നുണ്ട്. ഇരു നേതാക്കളുമായി കച്ചവടം, നിക്ഷേപം എന്നിവ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിയാട്രിസ് നടത്തും.

ആണവ വിതരണ രാഷ്‌ട്രങ്ങളുടെ സംഘടനയില്‍ അംഗമാണ് നെതര്‍ലാന്‍റ്. ഇന്തോ യു.എസ് ആണവ കരാറിനെക്കുറിച്ചും നെതര്‍ലാന്‍റ് സംഘത്തെ ബിയാട്രിസിന്‍റെ സന്ദര്‍ശന വേളയില്‍ ഇന്ത്യ അറിയിക്കും. ആണവ വിതരണ രാഷ്‌ട്രങ്ങളുടെ സഹകരണം നേടുന്നതിന് സഹായിക്കാന്‍ ഇന്ത്യ നെതര്‍ലാന്‍റിനോട് അഭ്യര്‍ത്ഥിക്കും.

45 അംഗ ആണവ വിതരണ രാഷ്‌ട്രങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ നടക്കുകയാണെങ്കില്‍ അന്താരാഷ്‌ട്ര ആണവ വ്യാപാരം ആരംഭിക്കുവാന്‍ ഇന്ത്യക്കു കഴിയും.

അതേ സമയം ഇന്തോ യു.എസ് ആണവ കരാറിനെ ‘കരുതലോടെ നിരീക്ഷിക്കുവാനാണ്‘ നെതര്‍ലാന്‍റ് തീരുമാനം. അന്താരാഷ്‌ട്ര ആണവ ഊര്‍ജ കമ്മീഷനുമായി സുരക്ഷിതത്വ വിഷയവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ചര്‍ച്ചകള്‍ കഴിയുന്നതു വരെ ഇക്കാര്യത്തില്‍ ക്ഷമ കാണിക്കുവാനാണ് നെതര്‍ലാന്‍റ് തീരുമാനം
കൂടുതല്‍
33 വിമതര്‍ കീഴടങ്ങി
കശ്മീര്‍ സ്കൂളില്‍ ബലാത്സംഗം
ബിലാല്‍ പാക്കിസ്ഥാനില്‍ ഇല്ലെന്ന്
സാര്‍ക് സമ്മേളനം ഇന്ന് മുതല്‍
ചിരംഞ്ജീവിക്കെതിരെ മകള്‍
കലാം ബഹുമതി സ്വീകരിച്ചു