ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ടാഡ കോടതി വിധിയുടെ പകര്‍പ്പ് തിങ്കളാഴ്‌ച ലഭിച്ചേക്കുമെന്ന് സൂചന. ശനിയാഴ്‌ച വിധിയുടെ പകര്‍പ്പ് ലഭിക്കാനായി ദത്ത് കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും തിങ്കളാഴ്‌ച വീണ്ടും ഹാജരാകുവാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്‌ച 10 പേര്‍ക്ക് കോടതി വിധിയുടെ പകര്‍പ്പ് നല്‍കി. വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ ദത്ത് കോടതിയില്‍ കീഴടങ്ങണമെന്ന് ഇടക്കാല ജാമ്യം അനുവദിച്ചപ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങുന്ന ദത്ത് ജാമ്യത്തിനായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.
1993 ലെ മുംബൈ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയ ദത്തിന് ടാഡ കോടതി ആറു വര്‍ഷം കഠിനത്തടവ് വിധിച്ചിരുന്നു. മുംബൈ സ്‌ഫോടനപരമ്പര കേസില്‍ ദത്തടക്കം 100 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍ 12 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു
|